ചെന്നൈ:ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് (എ.ഐ.ക്യു) കീഴിലുള്ള മെഡിക്കൽ സീറ്റുകളിൽ ഒ.ബി.സി സംവരണം സംബന്ധിച്ച വിഷയത്തിൽ ഡി.എം.കെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. ഇക്കാര്യത്തിൽ മദ്രാസ് ഹൈകോടതിയുടെ നിർദേശം കേന്ദ്ര സർക്കാർ നടപ്പാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. സംവരണം ഏർപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ ഒരു സമിതി രൂപീകരിക്കണമെന്ന് സ്റ്റാലിൻ ടെലിഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടു.
ഒ.ബി.സി സംവരണം; ഹൈകോടതി നിർദേശം നടപ്പാക്കണമെന്ന് എം.കെ സ്റ്റാലിൻ - മോദി
മെഡിക്കൽ പ്രവേശനത്തിനായി തമിഴ്‌നാടിന് കീഴിലുള്ള അഖിലേന്ത്യാ സീറ്റുകളിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ ഒരു സമിതി രൂപീകരിക്കണമെന്ന് എം.കെ സ്റ്റാലിൻ ടെലിഫോണിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

1
കോടതി നിർദേശപ്രകാരം കേന്ദ്ര, സംസ്ഥാന, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി മൂന്ന് മാസത്തിനുള്ളിൽ രൂപീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു. വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിൽ സഹകരണം തേടി കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കം രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി സ്റ്റാലിൻ ചർച്ച നടത്തിയിരുന്നു.