കേരളം

kerala

ETV Bharat / bharat

കൊവിഡ്; ജോലിയിൽ നിന്ന് പിരിച്ചുവിട്ട നഴ്സ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു - Delhi HC

എൻ -95 മാസ്കുകൾ, വേണ്ടത്ര വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), മികച്ച ജോലി സമയം, കുടിവെള്ളം, സൗജന്യ കൊവിഡ് -19 ടെസ്റ്റുകൾ, ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർക്ക് മതിയായ ക്വാറന്‍റൈൻ സൗകര്യങ്ങൾ എന്നിവ ആവശ്യപ്പെട്ടപ്പോഴാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ഹർജിയിൽ പറയുന്നു.

Delhi High Court  COVID-19 Delhi  COVID-19 nurse  HIMSR  കൊവിഡ്; ജോലിയിൽ പിരിച്ചുവിട്ട നഴ്സ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു  Nurse infected with COVID-19  Delhi HC  ഡൽഹി ഹൈക്കോടതി
കൊവിഡ്

By

Published : Jul 24, 2020, 12:21 PM IST

ന്യൂഡൽഹി:കൊവിഡ് ബാധിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട നഴ്സ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എച്ച്‌എ‌എച്ച് സെന്‍റിനറി ഹോസ്പിറ്റലിലെ നഴ്‌സിനേയും മറ്റ് 83 ജീവനക്കാരേയുമാണ് പിരിച്ചുവിട്ടത്. കൊവിഡ് നിയുക്ത ആശുപത്രിയായ ഹംദാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ചിലെ (എച്ച്ഐഎംഎസ്ആർ) നഴ്‌സായ ഗുഫ്രാന ഖത്തൂണിന് ജൂലൈ മൂന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിട്ടും അവർക്ക് സൗജന്യമായി പരിശോധന നടത്താൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതായി അവർ പറഞ്ഞു.

അതേസമയം, ജൂലൈ 11ന് പുറത്തിറക്കിയ പ്രസ്താവനയിൽ അനുമതിയില്ലാതെ അവധിയെടുത്തതും അറിയിപ്പില്ലാതെ ഓഫീസിൽ ഹാജരാകാതിരുന്നതും കൊണ്ടാണ് ജോലിയിൽ നിന്ന് പുറത്താക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, പിരിച്ചുവിട്ടവരിൽ പലരും ജൂലൈ 11 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. മറ്റുള്ളവർ ക്വാറന്‍റൈനിൽ ആയിരുന്നെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ദേശീയ തലസ്ഥാനത്തെ ആരോഗ്യ പരിപാലന തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഉണ്ടാകുന്ന ആസന്നവും തീവ്രവുമായ അപകടസാധ്യതകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകൾ പരിഹരിക്കുന്നതിനും കൊവിഡ് സംരക്ഷണ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കൊവിഡ് മാനേജ്മെന്‍റ് പ്രോട്ടോക്കോൾ രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എൻ -95 മാസ്കുകൾ, വേണ്ടത്ര വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), മികച്ച ജോലി സമയം, കുടിവെള്ളം, സൗജന്യ കൊവിഡ് -19 ടെസ്റ്റുകൾ, ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർക്ക് മതിയായ ക്വാറന്‍റൈൻ സൗകര്യങ്ങൾ എന്നിവ ആവശ്യപ്പെട്ടപ്പോഴാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ഹർജിയിൽ പറയുന്നു.

ABOUT THE AUTHOR

...view details