ന്യൂഡൽഹി:ഒരു ദിവസം വിമാന യാത്ര നടത്തുന്ന യാത്രക്കാരുടെ എണ്ണം 1,78,431 ആയി ഉയർന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഇന്നലെ 1,515 ആഭ്യന്തര വിമാനങ്ങളിലായി 1,78,431 യാത്രക്കാർ സഞ്ചരിച്ചെന്ന് ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
പ്രതിദിന വിമാനയാത്ര നടത്തുന്നവരുടെ എണ്ണം ഉയരുന്നതായി ഹർദീപ് സിംഗ് പുരി - passengers flying in single day increases t
ഒക്ടോബർ അവസാനത്തോടെ എല്ലാ ദിവസവും രണ്ട് ലക്ഷത്തോളം ആളുകൾ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
![പ്രതിദിന വിമാനയാത്ര നടത്തുന്നവരുടെ എണ്ണം ഉയരുന്നതായി ഹർദീപ് സിംഗ് പുരി ഹർദീപ് സിംഗ് പുരി ന്യൂഡൽഹി വിമാന യാത്ര നടത്തുന്ന യാത്രക്കാരുടെ എണ്ണം passengers flying in single day increases t ingle day increases to over 1.78](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9142619-thumbnail-3x2-flight.jpg)
പ്രതിദിന വിമാനയാത്ര നടത്തുന്നവരുടെ എണ്ണം ഉയരുന്നതായി ഹർദീപ് സിംഗ് പുരി
ഒക്ടോബർ അവസാനത്തോടെ എല്ലാ ദിവസവും രണ്ട് ലക്ഷത്തോളം ആളുകൾ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് മാർച്ച് 25 മുതല്‍ ഷെഡ്യൂൾ ചെയ്ത എല്ലാ വാണിജ്യ- പാസഞ്ചർ വിമാനങ്ങളും നിർത്തി വെച്ചിരുന്നു. തുടർന്ന് മെയ് 25 മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ക്രമേണ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.