ന്യൂഡൽഹി: കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന ക്യാമ്പയിനുമായി ടിക് ടോക്ക്. അനുരാഗ് ബസു സംവിധാനം ചെയ്ത ക്യാമ്പയിനിൽ വിരാട് കോഹ്‌ലി, സാറാ അലി ഖാൻ, ആയുഷ്മാൻ ഖുറാന, കൃതി സനോൺ എന്നിവരുൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികൾ പങ്കുചേർന്നു. മത്കർ ഫോർവേഡ് എന്ന പേരിലാണ് ക്യാമ്പയിൻ പുറത്തിറക്കിയത്.
വ്യാജവാർത്തകൾ തടയാൻ ക്യാമ്പയിനുമായി ടിക് ടോക്ക് - ടിക് ടോക്ക്
അനുരാഗ് ബസു സംവിധാനം ചെയ്ത ക്യാമ്പയിനിൽ വിരാട് കോഹ്‌ലി, സാറാ അലി ഖാൻ, ആയുഷ്മാൻ ഖുറാന, കൃതി സനോൺ എന്നിവരുൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികൾ പങ്കുചേർന്നു
വ്യാജവാർത്തകൾ വിശ്വാസ്യത ഇല്ലാതാക്കുന്നു. കമ്മ്യൂണിറ്റികളെ സ്വാധീനിക്കുന്നു. ഇത് സമൂഹത്തിന് ആപത്താണ്. ടിക് ടോക്ക് ട്വീറ്റിൽ അറിയിച്ചു. ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഒരു പ്ലാറ്റ്‌ഫോമായി നയങ്ങളും കമ്മ്യൂണിറ്റി ഉപകരണങ്ങളും വികസിപ്പിക്കുക എന്നതാണ് ടിക് ടോക്കിന്‍റെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡിഡിയിലും മറ്റ് ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഈ ക്യാമ്പയിൻ തത്സമയമാകും.
കൊവിഡിനെ തുടർന്ന് സമൂഹത്തിന് ഹാനികരമായേക്കാവുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിന്‍റെ വ്യാപനം തടയുന്നതിന് കൂടുതൽ പരിശോധനകൾ നടത്താൻ സർക്കാർ സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തെറ്റായ വിവരങ്ങൾ സർക്കാരിന്‍റെ ശ്രമങ്ങളെ ദുർബലപ്പെടുത്തും. സർക്കാർ മാർഗനിർദേശങ്ങളും കൊവിഡ് 19 മാനദണ്ഡങ്ങളും പാലിച്ചാണ് സംവിധായകൻ ക്യാമ്പയിൻ ചിത്രീകരിച്ചത്.