പ്രതിദിന ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് - കൊവിഡ് വ്യാപനം
രാജ്യത്തിനകത്ത് പ്രതിദിന വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണം 252,000 കടന്നതായി വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി.
ന്യൂഡൽഹി: പ്രതിദിനം രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 252,374 എത്തിയതായി വ്യോമയാന മന്ത്രാലയം. മെയ് 25ന് സർവീസ് പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ കുതിപ്പാണിതെന്നും മെയ് 25ന് സർവീസ് പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ വർധനവാണെന്നും ഈ സമയങ്ങളിൽ ഇന്ത്യയുടെ സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത മാർഗമായി വ്യോമയാന രംഗം ഉയർന്നുവരുകയാണെന്നും വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി ട്വീറ്റ് ചെയ്തു.
വർഷാവസാനത്തോടെ കൊവിഡിന് മുമ്പുണ്ടായിരുന്നതിനെക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.