ഭോപാൽ:മധ്യപ്രദേശിലെ കോളജിൽ സന്ദർശനം നടത്തിയ തനിക്കെതിരെ എൻഎസ്‌യുഐ പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം ദേശവിരുദ്ധമാണെന്ന ആരോപണവവുമായി പ്രഗ്യാ സിങ് താക്കൂർ. താൻ തീവ്രാവാദിയെണെന്നുള്ള മുദ്രാവാക്യം ഭരണഘടനാ സ്ഥാനങ്ങളെ അപമാനിക്കലും നിയമവിരുദ്ധവുമാണ്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രഗ്യാ സിങ് താക്കൂർ പറഞ്ഞു.
എൻഎസ്‌യു തനിക്കെതിരെ മുഴക്കിയ മുദ്രാവാക്യം ദേശവിരുദ്ധമെന്ന് പ്രഗ്യാ സിങ് താക്കൂർ
താൻ തീവ്രാവാദിയെണെന്നുള്ള മുദ്രാവാക്യം ഭരണഘടനാ സ്ഥാനങ്ങളെ അപമാനിക്കലും നിയമവിരുദ്ധവുമാണെന്ന് പ്രഗ്യാ സിങ് താക്കൂര്‍
ഇത്തരം അരാജക വാദത്തെ എതിർക്കണം. അല്ലെങ്കിൽ അവ വളരുന്നത് തടയാനാകില്ലെന്നും പ്രഗ്യാ സിങ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാർലമെന്‍റ് പാസാക്കിയതാണ്. ഇതിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയാലും നടപ്പാക്കുക തന്നെ ചെയ്യുമെന്നും താക്കൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സംസാരിച്ചതിലും പ്രഗ്യാ സിങ് വിയോജിപ്പ് രേഖപ്പെടുത്തി. നിയമത്തിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറയുന്നില്ല. എന്നാൽ അതിൽ ഉൾപ്പെടുത്താതതിലാണ് ചോദ്യങ്ങൾ എന്നും പ്രഗ്യാ സിങ് പറഞ്ഞു.