ന്യൂഡൽഹി:സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്‌ഒപി) പാലിച്ച് ദേശീയ കായിക ഫെഡറേഷനുകൾക്ക് (എൻഎസ്‌എഫ്) കായിക പരിപാടി സംഘടിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു.
കായിക സമുച്ചയങ്ങളും സ്റ്റേഡിയങ്ങളും വീണ്ടും തുറക്കാൻ അനുവദിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) തയ്യാറാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. എന്നാൽ മെയ് 31 വരെ നീട്ടിയ ലോക്ക് ഡൗൺ കാലയളവിൽ കാണികളെ അനുവദിക്കില്ലെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
എല്ലാ കായികവിഷയങ്ങളും ഒരുപോലെയല്ല, ഉദാഹരണത്തിന്, ഭാരോദ്വഹനം പോലുള്ള മത്സരങ്ങൾക്ക് ശാരീരിക അകലം പാലിക്കാൻ സാധിക്കും എന്നാൽ ബോക്സിംഗ്, ഗുസ്തി , ഹോക്കി, ഫുട്ബോൾ പോലുള്ള ഗെയിമുകളിൽ ശാരീരിക ബന്ധം ഉണ്ടാകും, അതുകൊണ്ട് തന്നെ വ്യത്യസ്ത കായിക മത്സരങ്ങൾക്കായി വ്യത്യസ്ത നടപടിക്രമങ്ങളുണ്ട്. ഇവയെല്ലാം കാണികളില്ലാതെ നടത്തേണ്ടതുണ്ട്. സ്പോർട്സ് ഫെഡറേഷൻ ഒരു കായിക പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അത് ഒരു സ്റ്റേഡിയത്തിൽ ചെയ്യാൻ കഴിയും, പക്ഷേ അവർ എസ്ഒപി കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിജിജു പറഞ്ഞു.
ഓരോ കായിക വിനോദത്തിനും അവരുടേതായ പരിശീലന പരിപാടി ഉണ്ട്, ജിമ്മിലും നീന്തലിനും പോകുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം എല്ലാവരും ഗെയിം ജിം ഉപയോഗിക്കും, കൂടാതെ നിരവധി നീന്തൽക്കാർ ഒരേ കുളം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കുളം വൃത്തിയാക്കാമെന്ന സാങ്കേതിക ഭാഗത്തെക്കുറിച്ച് പറയാൻ താൻ വിദഗ്ദ്ധനല്ലെന്നും ജിമ്മും നീന്തലും ആരംഭിക്കുന്നത് കുറച്ച് കഴിഞ്ഞ് മതിയെന്ന് പലരും പറയുന്നതായും, എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകണമെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കായികതാരങ്ങളുടെ പരിശീലനം ആരംഭിക്കുമെന്ന് തിങ്കളാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും നീന്തൽക്കുളങ്ങളുടെയും ജിംനേഷ്യത്തിന്‍റെയും ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കും.