ചണ്ഡിഗഡ്:പഞ്ചാബിലെ കപൂർത്തല ജില്ലയില്‍ പ്രവാസിയെ കൊലപ്പെടുത്തി എട്ട് ലക്ഷം രൂപ കവര്‍ന്നു. രഞ്ജിത് നഗർ സ്വദേശിയായ ഹൻസ് രാജ് ബസ്ര (65) ആണ് തിങ്കളാഴ്‌ച അര്‍ധരാത്രി കൊല്ലപ്പെട്ടത്. ഇയാൾ യുകെയിലെ സ്ഥിരതാമസക്കാരനായിരുന്നെന്നും അടുത്ത കാലത്താണ് നാട്ടിലെത്തിയതെന്നും ഫഗ്‌വാര പൊലീസ് സൂപ്രണ്ട് മൻവീന്ദർ സിങ് പറഞ്ഞു.
പഞ്ചാബില്‍ പ്രവാസിയെ കൊലപ്പെടുത്തി പണം കവര്‍ന്നു - എൻആര്‍ഐ കൊല്ലപ്പെട്ടു
ബസ്രയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്‌ടിക്കുകയുമായിരുന്നു

പഞ്ചാബില്‍ എൻആര്‍ഐ കൊല്ലപ്പെട്ടു; എട്ട് ലക്ഷം രൂപ കവര്‍ന്നു
ഹൻസ് രാജ് ബസ്ര അടുത്തിടെ ജലന്ധറിലെ ഒരു ഭൂമി വില്‍ക്കുകയും മറ്റൊന്ന് വാങ്ങുകയും ചെയ്‌തിരുന്നു. ഭൂമി ഇടപാടില്‍ നിന്ന് ലഭിച്ച തുകയാണ് അക്രമികൾ കവര്‍ന്നത്. ബസ്രയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്‌ടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.