ഗുവാഹട്ടി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അവസാന പതിപ്പ് ഓഗസ്റ്റ് 31ന് പുറത്തുവിടും. ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയതായി ഗുവാഹട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ പറഞ്ഞു. എന്‍ആര്‍സി ആസ്ഥാനത്ത് 78 പാരാമെഡിക്കല്‍ സെന്‍ററുകളാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
എന്‍ആര്‍സി പട്ടിക 31ന് പുറത്ത് വിടും: അസമില്‍ സുരക്ഷ ശക്തമാക്കി പൊലീസ് - എന്‍ആര്‍സി
ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു
എന്‍ആര്‍സി പട്ടിക 31ന് പുറത്ത് വിടും: അസമില്‍ സുരക്ഷ ശക്തമാക്കി പൊലീസ്
ആസം പൊലീസിന്‍റെ സൈബര്‍ ക്രൈം വിങ്ങ് സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പ്രകോപന പരമായ പോസ്റ്റ് ഇടുന്നവര്‍ക്കെതിരെ നടപടി ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ നിയമപരമല്ലാതെ എത്തിയ പൗരന്മാര്‍ ലിസ്റ്റ് പുറത്തുവരുന്നതോടെ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പൊലീസ് നിഗമനം. സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യയാണ് എന്‍ആര്‍സി രജിസ്ട്രേഷൻ നടത്തുന്നത്.