മീററ്റ്: ദളിതരിലും ആദിവാസികളിലും പിന്നാക്ക വിഭാഗങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ ഭീതി നിറക്കുന്നുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൗരത്വ പ്രക്ഷോഭത്തിന് പിന്നാലെ മീററ്റിലുണ്ടായത് ജനാധിപത്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മീററ്റിന്‍റെ ചരിത്രത്തിലെ കറുത്ത ദിനമാണ് കടന്നു പോയത്. നിയമം കയ്യിലെടുത്തവര്‍ക്കെതിരെ കോടതിയെ സമീപിക്കും. ബലം പ്രയോഗിച്ച് ഭരണകൂടം ജയിലില്‍ അടച്ചവരെ ഉടന്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിഷയത്തില്‍ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കുമെന്നും ആസാദ് അറിയിച്ചു.
എന്‍.ആര്‍.സി ദളിതരില്‍ ഭീതി നിറക്കുന്നുവെന്ന് ചന്ദ്രശേഖര്‍ ആസാദ് - ഭീം ആർമി മേധാവി
പൗരത്വ പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ ആസാദിന്‍റെ ഹര്‍ജിയില്‍ ഡല്‍ഹി കോടതി നാളെ വാദം കേള്‍ക്കും.
പൗരത്വ പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ ആസാദിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹി കോടതി നാളെ വാദം കേള്‍ക്കും. ദര്യാഗഞ്ച് അക്രമത്തില്‍ അനുവദിച്ച ജാമ്യത്തില്‍ മാറ്റം വരുത്തണമെന്ന വാദവുമായി ആസാദ് ഡല്‍ഹി തീസ് ഹസാരി കോടതിയെ സമീപിച്ചിരുന്നു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ആസാദിന്‍റെ ശബ്ദം അടിച്ചമര്‍ത്താനാകില്ലെന്നും ജനങ്ങളുടെ പ്രതിനിധിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തേ ദര്യാഗഞ്ച് സംഘര്‍ഷത്തില്‍ ഈ മാസം 15 ന് ഡല്‍ഹി കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നു.