ന്യൂഡൽഹി: മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂര്‍. തന്‍റെ പതിറ്റാണ്ടുകളുടെ അനുഭവത്തിൽ ഒരിക്കലും ഒരു രാഷ്ട്രത്തലവനോ സർക്കാരോ ഇതുപോലൊരാളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായി കേട്ടിട്ടില്ല. ഇന്ത്യയുടെ ഹൈഡ്രോക്സിക്ലോറോക്വിൻ നിങ്ങളുടെ സപ്ലൈ ആയത് എന്നാണ് മിസ്റ്റർ പ്രസിഡന്‍റ്? ഇന്ത്യ നിങ്ങൾക്ക് വിൽക്കാൻ തീരുമാനിക്കുമ്പോൾ മാത്രമേ ഇത് നിങ്ങളുടെ സപ്ലൈ ആകുകയുള്ളു എന്നായിരുന്നു ശശി തരൂരിന്‍റെ മറുപടി.
ട്രംപിന്‍റെ പ്രസ്താവനയെ വിമർശിച്ച് ശശി തരൂർ
രാജ്യം വലിയ അളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ശനിയാഴ്ച ഇന്ത്യ നിരോധിച്ചിരുന്നു. ഇതേ തുടർന്ന് മരുന്ന് യുഎസിലേക്ക് അയക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയായിരുന്നു
രാജ്യം വലിയ അളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ശനിയാഴ്ച ഇന്ത്യ നിരോധിച്ചിരുന്നു. ഇതേ തുടർന്ന് മരുന്ന് യുഎസിലേക്ക് അയക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയായിരുന്നു. സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യമുള്ള സമയത്ത് സഹായിക്കണം. പക്ഷേ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കണമെന്ന് ട്രംപിന്‍റെ ഭീഷണിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.