വിജയപുര(കർണാടക): കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കാന്‍ ഇനി ഡ്രോണുകളും. റായിചുരു കാർഷിക സർവകലാശാലയാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. വിജയപുരയില്‍ നടന്ന കാർഷിക മേളയിലാണ് കീടനാശിനി തളിക്കുന്ന ഡ്രോണുകള്‍ പ്രദർശിപ്പിച്ചത്.
കീടനാശിനി തളിക്കാന്‍ ഡ്രോണുകള്‍ - കീടനാശിനി തളിക്കാന്‍ ഡ്രോണുകള്‍
20 ലിറ്റർ വരെ കീടനാശിനി വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണുകള്‍. ബാറ്ററി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം. മാത്രമല്ല ജിപിഎസ് സംവിധാനവുമുണ്ട്
ഡ്രോണിന്‍റെ പ്രവർത്തന രീതിയും കീടനാശിനികള്‍ തളിക്കുന്ന വിധവും കാർഷിക മേളയില്‍ വിശദീകരിച്ചു. 20 ലിറ്റർ വരെ കീടനാശിനി വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണുകള്‍. ബാറ്ററി ഉപയോഗിച്ചും ഡ്രോണ്‍ പ്രവർത്തിപ്പിക്കാം. മാത്രമല്ല ജിപിഎസ് സംവിധാനവുമുണ്ട്.ലാപ്ടോപ്പിന്‍റെ സഹായത്തോടെ കർഷകർക്ക് ഡ്രോണ്‍ പ്രവർത്തിപ്പിക്കാന്‍ സാധിക്കും.
15 മുതല്‍ 18 ലക്ഷം വരെയാണ് ഡ്രോണിന്‍റെ തുക. ഡ്രോണ്‍ വാങ്ങുന്നവർക്കായി സർക്കാർ 75 ശതമാനം സബ്സിഡി നല്‍കണമെന്ന് കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.