ജയ്പൂർ: രാജസ്ഥാനിലെ വെട്ടുകിളി ആക്രമണത്തിനെതിരെ പോരാടാൻ ആദ്യമായാണ് ഡ്രോണുകളും വിമാനങ്ങളും ഉപയോഗിക്കുന്നതെന്ന് രാജസ്ഥാനിലെ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്‍റ് ഏജൻസി പ്രോജക്ട് ഡയറക്ടർ ബി.ആർ കാർവ. സാധാരണയായി താഴ്ന്ന് പറക്കുന്ന വെട്ടുക്കിളികൾ ഇത്തവണ സ്വഭാവത്തിന് വിരുദ്ധമായി വളരെ ഉയരത്തിൽ പറക്കുന്നു. വെട്ടുക്കിളി ഭീഷണിയെ നേരിടാൻ കീടനാശിനികൾ തളിക്കാൻ കഴിയുന്ന വിമാനങ്ങൾ സർക്കാരിനെ സഹായിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി കൈലാഷ് ചൗധരി ഡി.ജി.സി.എയോട് അഭ്യർഥിച്ചു. തിങ്കളാഴ്ച രാവിലെ ജയ്പൂർ നിവാസികൾ വെട്ടുകിളി ആക്രമണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. നഗരത്തിലെ പാർപ്പിട മേഖലകളിലും വെട്ടുക്കിളികളുടെ ആക്രമണം രൂക്ഷമാണ്.
രാജസ്ഥാനിൽ വെട്ടുകിളി ഭീഷണിയെ നേരിടാൻ ഡ്രോണുകളും വിമാനങ്ങളും - ബി.ആർ കാർവ
ആദ്യമായാണ് ഡ്രോണുകളും വിമാനങ്ങളും ഉപയോഗിക്കുന്നതെന്ന് രാജസ്ഥാനിലെ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്‍റ് ഏജൻസി പ്രോജക്ട് ഡയറക്ടർ ബി.ആർ കാർവ. സാധാരണയായി താഴ്ന്ന് പറക്കുന്ന വെട്ടുക്കിളികൾ ഇത്തവണ സ്വഭാവത്തിന് വിരുദ്ധമായി വളരെ ഉയരത്തിൽ പറക്കുന്നു.
രാജസ്ഥാനിൽ വെട്ടുക്കിളി ഭീഷണിയെ നേരിടാൻ ഡ്രോണുകളും വിമാനങ്ങളും
പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തികൾ വെട്ടുക്കിളികൾ അവരുടെ പ്രജനന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ആദ്യം വെട്ടുകിളികളുടെ പ്രജനന കേന്ദ്രം ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു. ഇപ്പോൾ പാക്-അഫ്ഗാൻ അതിർത്തി അവരുടെ പ്രജനന കേന്ദ്രമായി മാറിയതോടെ പാകിസ്ഥാനിൽ നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിക്കുകയാണ്.