കേരളം

kerala

ETV Bharat / bharat

ഇന്ത്യ- അമേരിക്ക മെഗാ കരാർ നടക്കാത്തതില്‍ അതിശയമില്ല: മനോജ് പന്ത്

ട്രംപിനൊപ്പം യുഎസ് ട്രേഡ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ ഇന്ത്യൻ സന്ദർശനത്തിന് ഇല്ലാത്തത് കൊണ്ട് തന്നെ ഒരു വ്യാപാര കരാറും ഇരുരാജ്യങ്ങളും തമ്മിലുണ്ടാവിലെന്നും അന്താരാഷ്ട്ര വ്യാപാര വിദഗ്ധൻ മനോജ് പന്ത് പറഞ്ഞു.

Manoj Pant  Donald Trump  India USA Relations  Mega Trade Deal  Trump India Visit  ഇന്ത്യ- അമേരിക്ക മെഗാ കരാർ  ഡൊണാൾഡ് ട്രംപ് സന്ദർശനം  പ്രധാനമന്ത്രി നരേന്ദ്രമോദി  വ്യാപാര വിദഗ്‌ധൻ മനോജ് പന്ത്
ഇന്ത്യ- അമേരിക്ക മെഗാ കരാർ നടക്കാത്തതില്‍ അതിശയമില്ല; മനോജ് പന്ത്

By

Published : Feb 19, 2020, 6:28 PM IST

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മെഗാ വ്യാപാര കരാര്‍ നടക്കാത്തതില്‍ അതിശയമില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ഡയറക്ടർ മനോജ് പന്ത് പറഞ്ഞു. വാണിജ്യ ഇടപാടില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സംശയം ഉന്നയിച്ചതോടെയാണ് കരാർ അനിശ്ചിതത്വത്തിലായത്. ഈ മാസം അവസാനമാണ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം. കഴിഞ്ഞ വർഷത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം മുതല്‍ തന്നെ ഊർജ്ജ, പ്രതിരോധ മേഖലയിലെ ഇടപാടുകൾക്ക് ഇരു രാജ്യങ്ങളും അന്തിമരൂപം നല്‍കാൻ തീരുമാനിച്ചിരുന്നുവെന്ന് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പന്ത് പറഞ്ഞു.

ഇന്ത്യ- അമേരിക്ക മെഗാ കരാർ നടക്കാത്തതില്‍ അതിശയമില്ല; മനോജ് പന്ത്

കഴിഞ്ഞ വർഷം ഹ്യൂസ്റ്റണിൽ യുഎസ് എണ്ണക്കമ്പനികളുമായി മോദി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് അന്താരാഷ്ട്ര വ്യാപാര വിദഗ്ധൻ പരാമർശിച്ചത്. കുറഞ്ഞ നിരക്കിൽ എണ്ണയും വാതകവും വിതരണം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ മുൻനിര വാതക ഇറക്കുമതിക്കാരനായ പെട്രോനെറ്റ് എൽ‌എൻ‌ജി ടെല്ലൂറിയൻ ഐ‌എൻ‌സിയുമായി 2.5 ബില്യൺ ഡോളർ കരാറുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. ലൂസിയാനയിലെ ടെല്ലൂറിയൻ‌സ് എൽ‌എൻ‌ജി കയറ്റുമതി പദ്ധതിയിൽ അഞ്ച് വർഷത്തിനുള്ളിൽ പെട്രോനെറ്റ് ഈ പണം നിക്ഷേപിക്കും. ഇത് പ്രതിവർഷം 5 ടൺ എൽ‌എൻ‌ജി വരെ പെട്രോനെറ്റിന് അവകാശം നൽകും. യുഎസും ഇന്ത്യയും തമ്മിലുള്ള ഒരു മെഗാ ട്രേഡ് ഡീൽ അല്ലെങ്കിൽ ഫ്രീ ട്രേഡ് കരാർ ഇപ്പോൾ സാധ്യമല്ലെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പന്ത് പറഞ്ഞു. ഇതൊരു രാഷ്ട്രീയ സന്ദർശനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങളാണ് കഴിഞ്ഞ വർഷത്തെ ഇടിവിന് കാരണമെന്ന് താക്കീതായി പന്ത് പറഞ്ഞു. നിലവില്‍ ഇരുരാജ്യങ്ങളും പുലർത്തുന്നത് സുഗമമായ ബന്ധമാണ്. ജിഎസ്പി പദവി യുഎസ് എടുത്തുകളയുകയും ഇന്ത്യ ചുമത്തിയ പ്രതികാര താരിഫുകൾ രാജ്യം മാറ്റുകയും ചെയ്താല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം അവസാനിക്കും.

ഇന്ത്യയുമായുള്ള മെഗാ കരാർ തത്കാലം നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് ഇത് നടക്കുമോയെന്ന് അദ്ദേഹത്തിന് വ്യക്തമല്ല.അതുകൊണ്ട് തന്നെ വിഷയം ചർച്ചയില്‍ ഉന്നയിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.

ABOUT THE AUTHOR

...view details