ന്യൂഡല്‍ഹി: ഒരുക്കങ്ങൾ പൂർത്തിയായതിനാൽ, ഒക്ടോബർ 4ന് നടക്കേണ്ട സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റാനാകില്ലെന്ന് കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യവും തയാറെടുപ്പിന്‍റെ വിശദാംശങ്ങളും സത്യവാങ്മൂലമായി നൽകാൻ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഒക്ടോബർ 4 ന് നടക്കാനിരിക്കുന്ന പരീക്ഷ ഇതിനകം മെയ് 31 ന് ആരംഭ തീയതി മുതൽ മാറ്റി വച്ചിട്ടുണ്ട്. ഏതാണ്ട് ആറ് ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷകൾക്കായി തയ്യാറായിരിക്കുന്നത്. യുപിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി 20 വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവർ കൊറോണ പ്രതിസന്ധിയും ഒപ്പം പ്രളയവും രൂക്ഷമായ സ്ഥലത്തെ വിദ്യാർഥികളായിരുന്നു.
സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റാൻ കഴിയില്ല: യുപിഎസ്‌സി - യുപിഎസ്‌സി
സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് പരീക്ഷകൾ മാറ്റില്ലെന്ന് യുപിഎസ്‌സി അറിയിച്ചത്.
![സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റാൻ കഴിയില്ല: യുപിഎസ്‌സി SUPREME COURT UPSC EXAMS Not possible to postpone UPSC prelims 202 CIVIL SERVICES EXAMS സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റാൻ കഴിയില്ല: യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ യുപിഎസ്‌സി സുപ്രീം കോടതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8992297-824-8992297-1601449363126.jpg)
ഈ വർഷം പരീക്ഷകൾ വൈകുകയാണെങ്കിൽ 2021 ജൂൺ 27 ന് നിശ്ചയിച്ചിട്ടുള്ള പ്രിലിമുകളും മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് യുപിഎസ്‌സി വാദിക്കുന്നു. കൂടാതെ, സിവിൽ സർവീസിനായി ഹാജരാകുന്ന വിദ്യാർഥികൾ മുതിർന്നവരാണെന്നും എല്ലാവരും ബിരുദധാരികളോ അല്ലെങ്കിൽ കൂടുതൽ യോഗ്യതയുള്ളവരാണെന്നും ഉത്തരവാദിത്തത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു. പരീക്ഷകൾ വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യുപിഎസ്‌സിക്ക് വിദ്യാർഥികളിൽ നിന്ന് ഇമെയിലുകളും ലഭിച്ചിട്ടുണ്ട്. പരീക്ഷ മാറ്റിവെയ്ക്കാൻ യാതൊരു നിർവ്വാഹവുമില്ലെന്നും മെയ് 31 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം ജൂണിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റിയെന്നും അതുകൊണ്ടുതന്നെ ഇനി തീയതി മാറ്റാനാകില്ലെന്നും യുപിഎസ്‌സി കൗൺസിൽ നരേഷ് കൗശിക് അറിയിച്ചു.