യോനോ പ്ലാറ്റ് ഫോം വഴി അടിയന്തര വായ്‌പകള്‍ ലഭിക്കില്ലെന്ന് എസ്ബിഐ - അടിയന്തര വായ്പകൾ
യോനോ പ്ലാറ്റ് ഫോം വഴി അടിയന്തര വായ്‌പകള്‍ ലഭിക്കുമെന്ന വ്യാജ വാർത്ത ജനങ്ങൾ വിശ്വസിക്കരുതെന്ന് എസ്ബിഐ അഭ്യർഥിച്ചു
മുംബൈ: യോനോ പ്ലാറ്റ് ഫോം വഴി ഉപയോക്താക്കൾക്ക് അടിയന്തര വായ്‌പകള്‍ ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). 45 മിനിറ്റിനുള്ളിൽ അഞ്ച് ലക്ഷം രൂപ വരെ അടിയന്തര വായ്‌പ ലഭിക്കുമെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് എസ്ബിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിലവിൽ എസ്ബിഐ ഇത്തരത്തിൽ ഒരു ലോണും വാഗ്ദാനം ചെയ്യുന്നില്ല. ഈ അഭ്യൂഹങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്ന് ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നതായും ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ബാങ്കിങ്, ഷോപ്പിങ്, നിക്ഷേപ ആവശ്യങ്ങൾ തുടങ്ങിയവക്കായി ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന എസ്‌ബിഐയുടെ ഡിജിറ്റൽ സേവന പ്ലാറ്റ് ഫോമാണ് യോനോ അഥവാ 'യൂ ഓൺലി നീഡ് വൺ'.