ന്യൂഡല്‍ഹി: ഓഗസ്റ്റ് 5 ന് നിരവധി രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കാനിരിക്കുന്ന അയോധ്യയിലെ രാം മന്ദിറിന്റെ 'ഭൂമി പൂജ'യില്‍ പങ്കെടുക്കാന്‍ രാജ്യത്തെ മുൻ ചീഫ് ജസ്റ്റിസ് രഞ്‌ജന്‍ ഗോഗോയിയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ആദിര്‍ രഞ്‌ജന്‍ ചൗധരി രംഗത്ത്. 2019 നവംബർ 9ന് മുൻ ജസ്റ്റിസ് രജ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ ബെഞ്ചാണ് അയോധ്യ തര്‍ക്കത്തില്‍ അനുകൂല വിധി പ്രസ്താവിച്ചതെന്നും അതിനാല്‍ ഭൂമി പൂജയ്ക്ക് ഗോഗോയിയെ ക്ഷണിച്ചില്ലെങ്കിൽ അത് അദ്ദേഹത്തിന് നേരെയുള്ള അനീതിയാണെന്നും ചൗധരി പറഞ്ഞു.
രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കാൻ രഞ്‌ജന്‍ ഗോഗോയിയെ ക്ഷണിക്കാത്തത് അനീതിയെന്ന് ആദിര്‍ രഞ്‌ജന്‍ ചൗധരി - Ram temple bhoomi pujan
നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് രഞ്‌ജന്‍ ഗൊഗോയിയെ ക്ഷണിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. ഭൂമി പൂജ പരിപാടിയുടെ സംഘാടകർ അദ്ദേഹത്തെ വിളിക്കണമെന്ന് കോൺഗ്രസ് എംപി ആദിര്‍ രഞ്‌ജന്‍ ചൗധരി
മര്യാദ പുരുഷോത്തമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമന്‍റെ പേരില്‍ ഇത്തരത്തില്‍ ഒരു ക്ഷേത്രം വരുന്നത് ജനങ്ങളില്‍ സന്തോഷം ജനിപ്പിച്ചിട്ടുണ്ടെന്നും ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി അംഗംകൂടിയായ ചൗധരി പറഞ്ഞു. നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് രഞ്‌ജന്‍ ഗൊഗോയിയെ ക്ഷണിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. ഭൂമി പൂജ പരിപാടിയുടെ സംഘാടകർ അദ്ദേഹത്തെ വിളിക്കണമെന്നും ചൗധരി പരിഹസിച്ചു.
ഗോഗോയ് നിലവിൽ രാജ്യസഭാ എംപിയായി സേവനം അനുഷ്ഠിക്കുകയാണ്. ലോക്‌സഭയിലേക്ക് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് അദ്ദേഹത്തെ നാമനിർദേശം ചെയ്തിരുന്നു. ഈ തീരുമാനം പ്രതിപക്ഷ പാർട്ടികളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. 2018 ഒക്ടോബർ 3 മുതൽ 2019 നവംബർ 17 വരെ രാജ്യത്തെ സുപ്രീംകോടതിയിലെ 46 ആം ചീഫ് ജസ്റ്റിസായി ഗോഗോയ് സേവനമനുഷ്ഠിച്ചു. ആഗസ്ത് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമി പൂജ പരിപാടിയിൽ ചേരും. അയോധ്യയിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.