പബ്‌ജി കളിക്കുന്നത് വിലക്കി; 17കാരൻ ആത്മഹത്യ ചെയ്തു - pubj suicide
മാതാപിതാക്കൾ കാർത്തിക്കിന്‍റെ മൊബൈൽ വാങ്ങി വെക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു

പബ്‌ജി കളിക്കൽ വിലക്കി; 17കാരൻ ആത്മഹത്യ ചെയ്തു
ബംഗളൂരു: മാതാപിതാക്കൾ പബ്‌ജി കളി വിലക്കിയതിൽ മനംനൊന്ത് 17കാരൻ ആത്മഹത്യ ചെയ്തു. കർണാടക ഗജേന്ദ്രഗഡയിൽ നിന്നുള്ള കാർത്തിക്കിനെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കൾ കാർത്തിക്കിന്‍റെ മൊബൈൽ വാങ്ങി വെക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് പബ്‌ജി കളിക്കാൻ കഴിയാത്തതിന്‍റെ നിരാശയിൽ ആയിരുന്നു കാർത്തിക്ക്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.