അതിർത്തി കടന്ന് ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 250ത്തിലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്ന അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് മുന്‍ ആര്‍മി ചീഫും കേന്ദ്ര മന്ത്രിയുമായ വി കെ സിംഗ്. വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊലപ്പെട്ടെന്നത് യഥാര്‍ഥ കണക്കില്ലെന്നും എന്നാല്‍ ബിജെപി അധ്യക്ഷന്‍ 250ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പറഞ്ഞതെന്നും വി കെ സിംഗ് പറഞ്ഞു.
ആക്രമണം നടത്തിയ പ്രദേശത്തുണ്ടായിരുന്ന കെട്ടിടങ്ങളിലുണ്ടായിരുന്ന ഭീകരരുടെ എണ്ണം വെച്ചാണ് എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഏകദേശ കണക്കെടുത്തത്. സ്ഥിരീകരിച്ച കണക്കല്ല അദ്ദേഹം പറഞ്ഞതെന്നും അത്രയും പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പറഞ്ഞതെന്നും വി കെ സിംഗ് പറഞ്ഞു. പുല്‍വാമ ആക്രമണത്തെ അപകടം എന്ന് പരാമര്‍ശിച്ച ദിഗ്‌വിജയ് സിംഗിന്‍റെ പ്രസ്താവനയെയും വി.കെ സിംങ് വിമര്‍ശിച്ചു. ഭീകരാക്രമണത്തെ അപകടം എന്ന് വിളിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. രാജീവ് ഗാന്ധിയുടെ കൊലപാതകത്തെയും അപകടമെന്ന് വിളിക്കുമോ എന്നും വി.കെ സിംങ് ചോദിച്ചു.