ഡല്‍ഹി സംഘര്‍ഷം; വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രം നിര്‍മിച്ച് നില്‍കി
50 ഓളം പേർക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലാണ് അഭയകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അഭയകേന്ദ്രം നിര്‍മിച്ച് നില്‍കി. ജിടിബി ആശുപത്രിയുടെ മൂന്നാമത്തെ ഗേറ്റിന് സമീപം 50 ഓളം പേർക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലാണ് അഭയകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് താമസസൗകര്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതൊരു വലിയ ആശ്യാസമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25000 രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.