കേരളം

kerala

കലാപ ബാധിതര്‍ക്ക് ഷെല്‍ട്ടര്‍ ഹോം ഒരുക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍

By

Published : Feb 29, 2020, 6:02 PM IST

50 പേര്‍ക്കുള്ള താമസ സൗകര്യമാണ് ഇപ്പോള്‍ അടിയന്തരമായി ചെയ്തിരിക്കുന്നത്

gtb hospital  shelter home  night shelter  northeast delhi violence  National Register of Citizens  ജിടിബി ആശുപത്രി  ഷെല്‍ട്ടര്‍ ഹോം  രാത്രി ഷെല്‍ട്ടര്‍  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി  ഡല്‍ഹി കലാപം  കെജ്‌രിവാള്‍ സര്‍ക്കാര്‍
കലാപ ബാധിതര്‍ക്ക് ഷെല്‍ട്ടര്‍ ഹോം ഒരുക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ പരിക്കേറ്റവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും ഷെല്‍ട്ടര്‍ ഹോമുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരാണ് കലാപ ബാധിതര്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നത്.

ജിടിബി ആശുപത്രിയുടെ മൂന്നാം ഗേറ്റിന് സമീപത്ത് രാത്രി ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരുന്ന 50ഓളം പേരെ പുതിയ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റും. 50 പേര്‍ക്കുള്ള താമസ സൗകര്യമാണ് ഇപ്പോള്‍ അടിയന്തരമായി ചെയ്തിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കലാപ ബാധിതരായ എല്ലാ ജനങ്ങള്‍ക്കും പരമാവധി സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വീടുകള്‍ നശിച്ചവര്‍ക്ക് താല്‍കാലിക ആശ്വാസമായി 25,000 രൂപ വീതം ധനസഹായം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details