ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞുവീഴ്ച. മേഖലയിലെ മലനിരകളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ മഞ്ഞുവീഴ്‌ച ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഉത്തരാഖണ്ഡിലെ പിത്തോഗ്രാം , ജമ്മു കശ്‌മീരിലെ ദോഡ, ഹിമാചലിലെ ലഹൗല്‍ സ്‌പിതി എന്നിവിടങ്ങളിലെ റോഡുകളിലും മറ്റും വലിയ തോതിലുള്ള മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ഉത്തരേന്ത്യയിലെ മഞ്ഞുകാലത്ത് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണിവ. പലയിടത്തും മഞ്ഞിന്‍റെ വലിയ പാളികള്‍ രൂപപ്പെട്ടിട്ടുണ്ട്.
മഞ്ഞുമൂടി ഉത്തരേന്ത്യ; പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു
പിത്തോഗ്രാം, ദോഡ, ഹൗല്‍ സ്‌പിതി എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്‌ചയാണ് ഇന്ന് രാവിലെ ഉണ്ടായത്
മഞ്ഞുവീഴ്ച ശക്‌തമായതിനെത്തുടര്‍ന്ന് പിത്തോഗ്രാമിലൂടെയുള്ള റോഡ് ഗതാഗതം ഭാഗിമായി നിരോധിച്ചു. മേഖലയിലെ വീടുകളുടെ മേല്‍ക്കൂരയും, മരങ്ങളും മഞ്ഞിനാല്‍ നിറഞ്ഞിരിക്കുകയാണ്. മഞ്ഞുവീഴ്‌ചയുടെ മനോഹര ദൃശ്യങ്ങള്‍ പ്രദേശവാസികളും, സഞ്ചാരികളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നുണ്ട്. നിലവിലെ അവസ്ഥ കുറച്ചുനാളുകള്‍ക്കൂടി നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഞ്ഞ് വീഴ്‌ച രൂക്ഷമാവുകയാണെങ്കില്‍ മണാലി, ഷിംല, സോജി ലാ പാസ് എന്നിവിടങ്ങളിലേക്കുള്ള വഴി അടയ്‌ക്കും. പ്രദേശവാസികളും സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.