കേരളം

kerala

ETV Bharat / bharat

നിസഹകരണത്തിന്‍റെ ചൗരി ചൗര - നിസഹകരണത്തിന്‍റെ ചൗരി ചൗര

ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരില്‍ വിദേശ വസ്തുക്കൾ ബഹിഷ്ക്കരിക്കുന്നതിനായി സമരക്കാർ പ്രതിഷേധ യോഗം സംഘടിപ്പിച്ച ഇടമാണ് ചൗരി ചൗര

ചൗരി ചൗര

By

Published : Sep 3, 2019, 8:01 AM IST

സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ സമരമായിരുന്നു ചൗരി ചൗര കാന്ദ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 1920ൽ മഹാത്മാഗാന്ധി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം രാജ്യമൊട്ടാകെ ഏറ്റെടുത്തു. നിസഹകരണ പ്രസ്ഥാനം രാജ്യത്തുടനീളം ശക്തി പ്രാപിച്ചു. ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരില്‍ വിദേശ വസ്തുക്കൾ ബഹിഷ്ക്കരിക്കുന്നതിനായി സമരക്കാർ ചൗരി ചൗരയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എന്നാല്‍ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ സമരമായിരുന്നു ചൗരി ചൗര കാന്ദ്
ഇതിന് മറുപടിയായി 1922 ഫെബ്രുവരി 5ന് ചൗരി ചൗരായിൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് വെടിവെച്ചു. പ്രകോപിതരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടു. നിരവധി സമരക്കാരും പൊലീസുകാരും അക്രമത്തില്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. ഇത് പിന്നീട് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചൗരി ചൗരാ എന്ന പേരിൽ രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details