ചെന്നൈ: 40 ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെന്നൈയിലെ ശ്രീപെരുമ്പുദൂർ സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ നോക്കിയ പ്ലാന്‍റ് താൽക്കാലികമായി അടച്ചു. നോക്കിയയിലെ 56 ജീവനക്കാർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ കഞ്ചീപുരം, തിരുവല്ലൂർ, ചെങ്ങൽപട്ടു എന്നീ ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വ്യവസായ ശാലകൾക്ക് തുറന്ന് പ്രവർത്തിക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് മെയ് എട്ടിനാണ് നോക്കിയ കമ്പനി തുറന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് 50 ശതമാനം ജീവനക്കാർക്കാണ് പ്രവർത്തനാനുമതി നൽകിയിരുന്നത്. എന്നാൽ ചില ജീവനക്കാർ നിർദേശങ്ങൾ ലംഘിച്ചതാണ് കൂടുതൽ പേരിലേക്ക് കൊവിഡ് പകരാൻ ഇടയാക്കിയത്.
ചെന്നൈയിലെ നോക്കിയ, ഹ്യുണ്ടായ് ജീവനക്കാർക്ക് കൊവിഡ് - ചെന്നൈ
നോക്കിയയിലെ 40 ജീവനക്കാർക്കും ഹ്യുണ്ടായിലെ മൂന്ന് ജീവനക്കാർക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
ചെന്നൈയിലെ നോക്കിയ,ഹ്യുണ്ടായ് ജീവനക്കാർക്ക് കൊവിഡ്
ഇരുങ്കാട്ടുകോട്ടയിലെ ഹ്യുണ്ടായ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ജീവനക്കാരന്‍റെ കുടുംബത്തിലുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.