ലക്‌നൗ: കൊവിഡ് ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടയച്ച രണ്ട് പേരുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്. രോഗം ഭേദമായിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവർ ആശുപത്രി വിട്ടത് . രണ്ടാഴ്‌ചത്തെ നിരീക്ഷണത്തിലായിരുന്ന ഇവരുടെ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഡിസ്‌ചാർജ് ചെയ്യുമ്പോൾ നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. എന്നാൽ ശനിയാഴ്‌ച ഇവരെ തിരിച്ച് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആശുപത്രി വിട്ടശേഷം പരിശോധനാഫലം പോസിറ്റീവ്; വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചിച്ചു - up covid update
രണ്ടാഴ്‌ചത്തെ നിരീക്ഷണത്തിലായിരുന്ന ഇവരുടെ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഡിസ്‌ചാർജ് ചെയ്യുമ്പോൾ നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.

ഡിസ്‌ചാർജ് ചെയ്‌ത ശേഷം പരിശോധനാ ഫലം പോസിറ്റീവ്; രണ്ട് പേരെ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചിച്ചു
തുടർന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും രോഗികളെ വിട്ടയക്കുക . 24 മണിക്കൂർ ഇടവിട്ട് രണ്ട് തവണ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കും. ഗൗതം ബുദ്ധ നഗറിൽ നിന്ന് ഇതുവരെ 64 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആഗ്രയ്ക്ക് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇവിടെയാണ്.