നോയിഡ(ഉത്തർപ്രദേശ്): നോയിഡയില്‍ 13കാരിയെ പീഡിപ്പിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അയല്‍വാസികളാണ് അറസ്റ്റിലായത്. യുപിയിലെ ദാദ്രിയില്‍ ചൊവ്വാഴ്ചയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. തുടർന്ന് വ്യാഴാഴ്ച പെൺകുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു എന്ന് ഗൗതം ബുദ്ധ് നഗർ ഡെപ്യൂട്ടി കമ്മിഷണർ വൃന്ദ ശുക്‌ള പറഞ്ഞു.
നോയിഡയില്‍ 13കാരിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റില്‍ - ഇന്ത്യ പീഡനം
പെൺകുട്ടിയുടെ അയല്‍വാസികളാണ് അറസ്റ്റിലായ പ്രതികൾ
നോയിഡയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റില്‍
അയല്‍വാസിയായ പെൺകുട്ടിയെ 12 വയസുകാരനെ കൊണ്ട് പ്രതികൾ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്ക് എതിരെ പോക്സോ ചുമത്തി.