കേരളം

kerala

ETV Bharat / bharat

"ഏതു പൊലീസുകാരനും തെറ്റുപറ്റും" ; പറ്റിയാൽ പിഴയടക്കണമെന്നു മാത്രം - ട്രാഫിക് നിയമങ്ങൾ ലംഘിച്ച പൊലീസുദ്യോഗസ്ഥൻ

നോയിഡയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച പൊലീസുദ്യോഗസ്ഥന് ട്വിറ്റർ വഴി പണി കിട്ടിയപ്പോൾ നടപടിയെടുത്ത് മേലുദ്യോഗസ്ഥർ

Noida

By

Published : Nov 10, 2019, 4:37 PM IST

ന്യൂഡൽഹി: നിയമത്തെ അശ്രദ്ധയോടെ കൈകാര്യം ചെയ്‌ത നിയമപാലകന്‍റെ മനോഭാവത്തെ കൃത്യമായി ക്യാമറയിൽ പകർത്തിയപ്പോൾ ട്വിറ്ററിലൂടെ പൊലീസുകാരന് കിട്ടിയത് എട്ടിന്‍റെ പണി. ഹെൽമറ്റ് ധരിക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്കോടിച്ച നോയിഡ പൊലീസിലെ ഉദ്യോഗസ്ഥാനെയാണ് ഒരു ട്വിറ്റർ ഉപയോക്താവ് തന്‍റെ ക്യാമറയിൽ പകർത്തിയത്. നോയിഡ സെക്‌ടർ 18 ൽ ട്രാഫിക് നിയമം ലംഘിച്ച നിയമപാലകന്‍റെ ചിത്രം കൃത്യമായ തെളിവോടെ ഉന്നത ഉദ്യോഗസ്ഥരെ ടാഗ് ചെയ്‌ത് യുവാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. മോട്ടോർ വാഹന നിയമത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്ന തങ്ങൾക്കിടയിലെ തന്നെ ഉദ്യോഗസ്ഥനെതിരെ ഇടംവലം നേക്കാതെ ഉടൻ നടപടിയെടുത്ത് നോയിഡ പൊലീസ് മാതൃകയാവുകയും ചെയ്‌തു. ആഷിഷ് ഗുപ്‌തയെന്ന ട്വിറ്റർ ഉപയോക്താവാണ് പൊലീസിന്‍റെ വീഴ്ച നോയിഡ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്.

നോയിഡ പൊലീസിന്‍റെ മറുപടി ട്വീറ്റ്
ആഷിഷ് ഗുപ്‌തയുടെ ട്വിറ്റർ പോസ്റ്റ്

പരാതികാരന്‍റെ ട്വിറ്റർ പോസ്റ്റിന് മറുപടിയായി നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥന് മേൽ ചുമത്തിയ പിഴയുടെ ചലാൻ രസീത് നോയിഡ പൊലീസ് പോസ്റ്റ് ചെയ്യുകയും ചെയ്‌തു. വളരെ വ്യക്തമായ നിയമ ലംഘനമാണെന്നും നിയമങ്ങൾ എല്ലാവർക്കും തുല്യമാണെന്നും ട്രാഫിക് എസ്‌പി അനിൽ കുമാർ ഝാ പറഞ്ഞു.

ABOUT THE AUTHOR

...view details