ദേശീയ പതാക ഉയർത്താൻ ആരെയും നിർബന്ധിക്കരുത്: കർണ്ണാടക ഹൈക്കോടതി - കർണ്ണാടക ഹൈക്കോടതി
ദേശീയ പതാകയോട് ആദരവ് കാണിക്കുന്നതും 2002 ലെ ദേശീയ പതാക നിയമം അനുശാസിക്കുന്ന ചട്ടം പാലിക്കുന്നതും നിർബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ബംഗളൂരു: ദേശീയ പതാക ഉയർത്താൻ ആരും ആരെയും നിർബന്ധിക്കരുതെന്ന് കർണ്ണാടക ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ് . 2019 ഓഗസ്റ്റ് 15 ന് കൽബുർഗി ജില്ലയിലെ ഭോദാന ഗ്രാമത്തിലുള്ള അങ്കണവാടിയിൽ പതാക ഉയർത്തിയിരുന്നില്ല. ഇതിനെതിരെ അതേ ഗ്രാമത്തിൽ നിന്നുള്ള ലക്ഷ്‌മണ ഗജാരെ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഇതിനത്തുടർന്നാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്.
ദേശീയ പതാകയോട് ആദരവ് കാണിക്കുന്നതും 2002 ലെ ദേശീയ പതാക നിയമം അനുശാസിക്കുന്ന ചട്ടം പാലിക്കുന്നത് നിർബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ദേശീയ പതാക ഉയർത്താൻ ആരും ആരെയും നിർബന്ധിക്കരുതെന്നും കോടതിയുടെ ഉത്തരവിട്ടു.
TAGGED:
കർണ്ണാടക ഹൈക്കോടതി