കൊൽക്കത്ത:ജെഎൻയു ആക്രമണത്തിൽ അപലപിച്ച് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആക്രമണത്തെ വിവരിക്കാൻ വാക്കുകളില്ലെന്നും മമത ബാനർജി പറഞ്ഞു. ആക്രമണം ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ നടന്ന ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നുവെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദിനേശ് ത്രിവേദിയടങ്ങുന്ന സംഘം ന്യൂഡൽഹിയിലേക്ക് തിരിച്ചെന്നും മമത ബാനർജി പറഞ്ഞു.
ജെഎൻയു ആക്രമണം; ക്രൂരമായ പ്രവർത്തിയെ വിവരിക്കാൻ വാക്കുകളില്ലെന്ന് മമത ബാനർജി - solidarity
അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ നടന്ന ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നുവെന്നും ആക്രമണം ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു
ജെഎൻയു ആക്രമണം; ക്രൂരമായ പ്രവർത്തിയെ വിവരിക്കാൻ വാക്കുകളില്ലെന്ന് മമത ബാനർജി
ഇന്നലെയാണ് ജെഎൻയുവിൽ മുഖംമൂടിധാരികളായ ഒരു സംഘം വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ 18 വിദ്യാർഥികളെയാണ് എയിംസ് ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജെഎൻയു ഭരണസമിതിയും രാഷ്ടീയ സാമൂഹിക രംഗത്തുള്ളവരും സംഭവത്തെ അപലപിച്ചു.