നിര്‍ഭയ കേസ്; പ്രതികളോട് അവസാന ആഗ്രഹം ആരാഞ്ഞ് ജയില്‍ അധികൃതര്‍ - അവസാന ആഗ്രഹം
ഫെബ്രുവരി ഒന്നിന് വധശിക്ഷ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ജയില്‍ അധികൃതര്‍ അവസാനത്തെ ആഗ്രഹം ചോദിച്ചുള്ള നോട്ടീസ് പ്രതികള്‍ക്ക് നല്‍കിയത്
ന്യൂഡല്‍ഹി:നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതികളോട് അവസാനത്തെ ആഗ്രഹം ആരാഞ്ഞ് ജയില്‍ അധികൃതര്‍. ഫെബ്രുവരി ഒന്നിന് വധശിക്ഷ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ജയില്‍ അധികൃതര്‍ അവസാനത്തെ ആഗ്രഹം ചോദിച്ചുള്ള നോട്ടീസ് പ്രതികള്‍ക്ക് നല്‍കിയത്. കുടുംബാംഗങ്ങളില്‍ ആരെയെങ്കിലും അവസാനമായി നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോയെന്നും മരണശേഷം സ്വത്തുക്കള്‍ ആര്‍ക്കെങ്കിലും നിയമപരമായി കൈമാറേണ്ടതുണ്ടോയെന്നും നോട്ടീസിലൂടെ അധികൃതര്‍ ചോദിച്ചു. എന്നാല്‍ പ്രതികളായ വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31), മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25) എന്നിവര്‍ നോട്ടീസിനോട് പ്രതികരിച്ചില്ല. നാല് പ്രതികളുടെയും കുടുംബത്തിന് ആഴ്ചയിൽ രണ്ടുതവണ അവരെ കാണാൻ അനുമതിയുണ്ടെങ്കിലും പ്രതികള്‍ ആഗ്രഹം അറിയിക്കാത്തതിനാല്‍ അവസാന കൂടിക്കാഴ്ച എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.