പഴയ 100 രൂപ നോട്ടുകൾ പിൻവലിക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് - റിസർവ് ബാങ്ക് വാർത്തകൾ
2019 ലാണ് 100 രൂപയുടെ പുതിയ കറൻസികൾ റിസർവ് ബാങ്ക് വിപണിയിലിറക്കിയത്
പഴയ 100 രൂപ നോട്ടുകൾ പിൻവലിക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി:പഴയ നൂറ്, പത്ത് , അഞ്ച് രൂപ നോട്ടുകൾ പിൻവലിച്ചെന്ന വാർത്ത തള്ളി റിസർവ് ബാങ്ക്. നോട്ടുകൾ പിൻവലിച്ചെന്ന വാർത്തകൾ പ്രചരിക്കുന്ന വേളയിലാണ് അത്തരം റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് റിസർവ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. 2021 മാർച്ച് മുതൽ പഴയ 100 രൂപ നോട്ടുകൾ നിരോധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം 2019 ലാണ് 100 രൂപയുടെ പുതിയ കറൻസികൾ റിസർവ് ബാങ്ക് വിപണിയിലിറക്കിയത്.