ന്യൂഡൽഹി: പകർച്ചവ്യാധി കണക്കിലെടുത്ത് പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഒഴിവാക്കി. കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി ശീതകാല സമ്മേളനം ഒഴിവാക്കി പകരം ജനുവരിയിൽ നേരിട്ട് ബജറ്റ് സമ്മേളനത്തിലേക്ക് കടക്കും.
കൊവിഡ് വ്യാപനം; പാർലമെൻ്റ് ശീതകാല സമ്മേളനം ഒഴിവാക്കി - ശീതകാല സമ്മേളനം
കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി ശീതകാല സമ്മേളനം ഒഴിവാക്കി പകരം ജനുവരിയിൽ നേരിട്ട് ബജറ്റ് സമ്മേളനത്തിലേക്ക് കടക്കും
![കൊവിഡ് വ്യാപനം; പാർലമെൻ്റ് ശീതകാല സമ്മേളനം ഒഴിവാക്കി No winter session of Parliament budget session January 2021 കൊവിഡ് വ്യാപനം ശീതകാല സമ്മേളനം പകർച്ചവ്യാധി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9884206-thumbnail-3x2-p.jpg)
കൊവിഡ് വ്യാപനം; പാർലമെൻ്റ് ശീതകാല സമ്മേളനം ഒഴിവാക്കി
കർഷക സമരത്തെക്കുറിച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ കത്തിന് മറുപടി നൽകവെയാണ് പ്രഹ്ളാദ് ജോഷി ശൈത്യകാല സമ്മേളനത്തെക്കുറിച്ച് പ്രതികരിച്ചത്.
നേരത്തെ തന്നെ സമ്മേളനം ഉണ്ടാകാനിടയില്ലെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പാർലമെൻ്റിൻ്റെ രണ്ട് സെഷനുകൾക്കിടയിൽ ആറുമാസത്തിൽ കൂടുതൽ ഇടവേള ഉണ്ടാകരുതെന്ന പ്രധാന ചട്ടമാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒഴിവാക്കിയത്.
Last Updated : Dec 15, 2020, 7:28 PM IST