ശ്രീനഗര്‍:ജമ്മുകശ്മീരില്‍ മരുന്നിനും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കും ക്ഷാമമെന്ന ആരോപണം തെറ്റെന്ന് ആരോഗ്യവകുപ്പ്. 32 കോടിയോളം അവശ്യ മരുന്നുകള്‍ ജൂലൈ 20നും ആഗസ്റ്റ് 23നുമിടക്ക് കശ്മീര്‍ താഴ്വരയില്‍ വിതരണം ചെയ്തു. ആന്‍റി ബയോട്ടിക്, ആന്‍റി ഡയബെറ്റിക്, അന്‍റാസിഡ്സ്, ആന്‍റി കാന്‍സര്‍, ആന്‍റി ട്യൂബര്‍കുലോസിസ്, ആന്‍റി ഡിപ്രസന്‍റ്സ് തുടങ്ങിയ ജീവന്‍ രക്ഷാ മരുന്നുകളാണ് വിതരണം ചെയ്തതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ജമ്മുകശ്മീരില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യവകുപ്പ് - curfew
മരുന്നുകള്‍ വാങ്ങിയതിന്‍റെയും വിതരണം ചെയ്തതിന്‍റെയും കണക്കുകള്‍ നിരത്തി കശ്മീര്‍ ആരോഗ്യ വകുപ്പ്
കഴിഞ്ഞ മാസം മരുന്നുകള്‍ വാങ്ങിയതിന്‍റെയും വിതരണം ചെയ്തതിന്‍റെയും രേഖകളും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും ഫാര്‍മ ഡീലര്‍മാരുമായും നടത്തിയ രേഖകളും ആരോഗ്യ വകുപ്പ് ഹാജരാക്കി. ജമ്മുകശ്മീരില്‍ വിവിധയിടങ്ങളിലായി 40തോളം മരുന്നു കടകള്‍ പ്രവര്‍ത്തിക്കുന്നതായി ജമ്മുകശ്മീര്‍ ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും പ്രധാന്‍മന്ത്രി ജന്‍ഔഷധി യോജനയും പറഞ്ഞു. ജമ്മു കശ്മീരിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മരുന്നുകള്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.