ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങൾക്ക് കുറവില്ലെന്ന് കേന്ദ്ര സർക്കാർ. കൊവിഡ് ചികിത്സയ്ക്കാവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ഉണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തി. 62 ലൈഫ് ലൈൻ ഉഡാൻ വിമാനങ്ങൾ 15.4 ടൺ അവശ്യ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു.
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ - രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ
അവശ്യ മെഡിക്കൽ ഉല്‍പന്നങ്ങളുടെ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ലോജിസ്റ്റിക് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ
മെഡിക്കൽ
ആശുപത്രി ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളിലും സർക്കാർ പൂർണ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിനായി 200 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവശ്യ മെഡിക്കൽ ഇനങ്ങളുടെ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ലോജിസ്റ്റിക് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും ഗൗഡ പറഞ്ഞു.