അഹമ്മദാബാദ്:അഹമ്മദാബാദില്‍ പുതുതായി സജ്ജീകരിച്ച കൊവിഡ് ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കുന്നതില്‍ വിശ്വാസത്തിന്‍റെ പേരിലുള്ള വേര്‍തിരിവില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ജി.എച്ച് റാത്തോഡ്. രോഗികളെ അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാണ് വിവിധ വാര്‍ഡുകളിലാക്കി ചികിത്സിക്കുന്നതെന്ന വാര്‍ത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകൾ തെറ്റാണെന്നും രോഗികൾക്കിടയില്‍ അത്തരം വേര്‍തിരിവുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഹമ്മദാബാദില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ വേര്‍തിരിവില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് - അഹമ്മദാബാദ്
രോഗികളെ അവരുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് വിവിധ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ജി.എച്ച് റാത്തോഡ് വ്യക്തമാക്കി.
രോഗികളെ അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നില്ല. മറിച്ച് അവരുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് വിവിധ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവ്, നെഗറ്റീവ് അല്ലെങ്കിൽ രോഗം സംശയിക്കുന്നവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് ചികിത്സിക്കുന്നത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍, കുട്ടികൾ, പ്രായമായവര്‍ എന്നീ അടിസ്ഥാനത്തിലാണ് രോഗികളെ ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ജി.എച്ച് റാത്തോഡ് വ്യക്തമാക്കി. അസർവ സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടും ജനറൽ സർജനുമാണ് പ്രൊഫസർ ഡോ.ജി.റാത്തോഡ്. ഗുജറാത്തിൽ കൊവിഡ് 19 കേസുകളുടെ 695 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 30 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്.