ന്യൂഡല്‍ഹി: കൊറോണ ട്രാക്കിങ്ങിനുവേണ്ടി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ആരോപിച്ച് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്‌ധനും ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍ രംഗത്തെത്തിയിരുന്നു. ആപ്പ് ഉപയോഗിക്കുന്ന 90 മില്യണ്‍ വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ അപകടത്തിലാണെന്നും ഇയാൾ പറഞ്ഞിരുന്നു.
ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ - കേന്ദ്ര സര്‍ക്കാര്‍
ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്ന 90 മില്യണ്‍ വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ അപകടത്തിലാണെന്ന് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്‌ധനും ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍ ആരോപിച്ചിരുന്നു.
ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
അതേസമയം ഇല്ലിയട്ട് ആല്‍ഡേര്‍സന്‍റെ വാദങ്ങൾ തെറ്റാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ഒരു ഉപയോക്താവിന്‍റെയും സ്വകാര്യ വിവരങ്ങളൊന്നും അപകടത്തിലല്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഞങ്ങൾ ഞങ്ങളുടെ സിസ്റ്റങ്ങൾ നിരന്തരം പരിശോധിക്കുകയും അപ്ഗ്രേഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഡാറ്റ ചോര്‍ച്ചയോ സുരക്ഷാ ലംഘനമോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് എല്ലാവർക്കും ഉറപ്പുനൽകുന്നതായി ആരോഗ്യ സേതു ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.