ന്യൂഡൽഹി: കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്നതിൽ നിലപാട് വ്യക്തമാക്കി റെയിൽവെ. സംസ്ഥാന സർക്കാരുകളാണ് സ്പെഷ്യൽ ട്രെയിനുമായി തീരുമാനം എടുക്കേണ്ടതെന്നും ഇത് അവരുടെ പ്രത്യേക അവകാശത്തിൽ പെടുന്നതാണെന്നും റെയിൽവെ അറിയിച്ചു.
ട്രെയിൻ നിരക്കിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ റെയിൽവെ - ഇതര സംസ്ഥാന തൊഴിലാളികൾ
തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നതിനെ തുടർന്നാണ് റെയിൽവെ മന്ത്രാലയത്തിന്‍റെ വിശദീകരണം
ട്രെയിൻ നിരക്കിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ റെയിൽവെ
തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നതിനെ തുടർന്നാണ് റെയിൽവെ മന്ത്രാലയത്തിന്‍റെ വിശദീകരണം. തൊഴിലാളികളുടെ യാത്ര ചെലവ് അതാത് കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ വഹിക്കുമെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം വിഷയത്തെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന വാദവുമായി ബിജെപി രംഗത്തെത്തി.