കേരളം

kerala

ETV Bharat / bharat

താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോൾ യുപിയിൽ കലാപമുണ്ടായിട്ടില്ലെന്ന് മായാവതി - violence

നരേന്ദ്ര മോദിയുടെ ഭരണകാലം മുഴുവൻ കലാപങ്ങളുടെ ഘോഷയാത്രയാണെന്ന് ബിഎസ്പി നേതാവ് മായാവതി.

മായാവതി

By

Published : May 15, 2019, 12:44 PM IST

ലഖ്നൊ: താൻ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. എന്നാല്‍ നരേന്ദ്രമോദിയുടെ ഭരണകാലം മുഴുവന്‍ കലാപങ്ങളുടെ ഘോഷയാത്രയാണ്. നരേന്ദ്ര മോദി ബിഎസ്പിയെ 'ബഹന്‍ജി കി സംപതി പാര്‍ട്ടി' എന്ന് സംബോധന ചെയ്തതിനെയും മായാവതി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ നാല് തവണയാണ് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി മുഖ്യമന്ത്രിയായത്.

ഏറ്റവും കൂടുതൽ അഴിമതിക്കാർ ബിജെപിയിലാണെന്ന് മായാവതി ആരോപിച്ചു. മറ്റ് പാർട്ടികളെ അഴിമതിക്കാരെന്ന് വിളിക്കുന്ന ഒരു രോഗം ബിജെപിക്കുണ്ട്. എന്നാൽ രാജ്യത്തിനറിയാം ഏറ്റവും കൂടുതൽ അഴിമതിക്കാർ ബിജെപിയിൽ തന്നെയാണെന്നും മായാവതി പറഞ്ഞു. അവസാനഘട്ട വോട്ടെടുപ്പായ മെയ് 19 ന് യുപിയിലെ 13 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. മെയ് 23 ന് ഫലം പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details