വെങ്കിടേശ്വര ദേവാലയ വാർഷിക നവരാത്രി ഘോഷയാത്ര ഭക്തരുടെ പങ്കാളിത്തമില്ലാതെ നടത്തും - എക്‌സിക്യൂട്ടീവ് ഓഫിസർ
തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫിസർ കെ.എസ് ജവഹർ റെഡിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വെങ്കിടേശ്വര ദേവാലയ വാർഷിക നവരാത്രി ഘോഷയാത്ര ഭക്തരുടെ പങ്കാളിത്തമില്ലാതെ നടത്തും
തിരുപ്പതി: ഒക്‌ടോബർ 16ന് ആരംഭിക്കുന്ന വെങ്കിടേശ്വര ദേവാലയത്തിൻ്റെ വാർഷിക നവരാത്രി ഘോഷയാത്ര ഭക്തരുടെ പങ്കാളിത്തമില്ലാതെ നടത്തും. തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫിസർ കെ.എസ് ജവഹർ റെഡിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേരത്തെ ഘോഷയാത്രകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ തീരുമാനം മാറ്റുകയായിരുന്നു.