കേരളം

kerala

ETV Bharat / bharat

നേതൃമാറ്റ സാധ്യത തള്ളിക്കളഞ്ഞ് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ - Rajasthan

ഓരോ അംഗത്തിനും തന്‍റെ അഭിപ്രായങ്ങൾ മുന്നോട്ട് വയ്ക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ  രാജസ്ഥാൻ സർക്കാർ  ജയ്പൂർ  State Cong chief  Rajasthan  leadership change Rajasthan
രാജസ്ഥാനിലെ നേതൃമാറ്റ സാധ്യത തള്ളിക്കളഞ്ഞ് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ

By

Published : Aug 10, 2020, 5:20 PM IST

ജയ്പൂർ: സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്രാസ. നേതൃമാറ്റത്തെക്കുറിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്നും ഇത്തരത്തിലുള്ള വാർത്തകൾ കിംവദന്തികളാണെന്നും അദ്ദേഹം പറഞ്ഞു. അശോക് ഗെലോട്ട് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം അഞ്ചുവർഷം ഭരണത്തിൽ തുടരുമെന്നും ദോത്രാസ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഓഗസ്റ്റ് 14 മുതൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി രാജസ്ഥാൻ സ്പീക്കറെ കാണാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഓരോ അംഗത്തിനും തന്‍റെ അഭിപ്രായങ്ങൾ മുന്നോട്ട് വയ്ക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ വാതിൽ തുറന്ന് കിടക്കുകയാണെന്നും അവരാണ് തങ്ങളിൽ നിന്ന് ഓടി പോയതെന്നും അവരോട് പോകാൻ പാർട്ടി ആവശ്യപ്പെട്ടില്ലെന്നും സച്ചിൻ പൈലറ്റിന്‍റെയും വിമത എംഎൽഎമാരുടെയും തിരിച്ച് വരവിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

പാർട്ടി നേതാക്കൾ തിങ്കളാഴ്ച സ്പീക്കറെ കണ്ടതായും ഓഗസ്റ്റ് 14 ന് ആരംഭിക്കുന്ന സഭ സുഗമമായി നടക്കുമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയിൽ സമാധാനപരമായി ചർച്ച ചെയ്യപ്പെടുമെന്നും ദോത്രാസ പറഞ്ഞു.

ABOUT THE AUTHOR

...view details