ഹൈദരാബാദ്:തെലങ്കാനയില്‍ കൊവിഡ് 19 കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി എറ്റെല രാജേന്ദർ. ദുബായിൽ നിന്ന് വന്ന വ്യക്തിയുടെ സാമ്പിളുകളുടെ റിപ്പോർട്ട് നെഗറ്റീവാണ്. എന്നാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എറ്റെല രാജേന്ദർ വ്യക്തമാക്കി. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ തെർമൽ സ്ക്രീനിങ് തുടരുകയാണ്.
തെലങ്കാനയില്‍ കൊവിഡ് 19 ബാധിതരില്ലെന്ന് മുഖ്യമന്ത്രി - COVID-19 cases in India
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ തെർമൽ സ്ക്രീനിങ് തുടരുന്നു

നിലവിൽ സംസ്ഥാനത്ത് കൊവിഡ് 19 കേസുകൾ നിലവിലില്ലെന്ന് തെലങ്കാന ആരോഗ്യമന്ത്രി
വിമാനത്താവളത്തിൽ 41,102 പേരെ സ്കാൻ ചെയ്തതു. അതിൽ 271 പേരെ സംശയത്തെത്തുടർന്ന് നിരീക്ഷണത്തിൽ വെച്ചു. എന്നാൽ ഇവരുടെ റിപ്പോർട്ടുകൾ നെഗറ്റീവാണെന്ന് തെളിഞ്ഞു.