റായ്ബറേലി: കോണ്‍ഗ്രസിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും, 'ഗബ്ബര്‍സിങ് ടാക്‌സും' പോലെയുള്ള മണ്ടത്തരങ്ങള്‍ 70 വര്‍ഷത്തിനിടെ രാജ്യത്ത് ആരും ചെയ്തിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു.
നോട്ട് നിരോധനം പോലെയുള്ള മണ്ടത്തരങ്ങള്‍ 70 വര്‍ഷത്തിനിടെ ആരും ചെയ്തിട്ടില്ല; രാഹുല്‍ ഗാന്ധി - റായ്ബറേലി
'അഞ്ച് കൊല്ലമായി നരേന്ദ്രമോദി രാജ്യത്തോട് കളവ് പറയുന്നു' - രാഹുല്‍ ഗാന്ധി
സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യം നേരിട്ട എല്ലാ പ്രശ്നങ്ങള്‍ക്കും കോണ്‍ഗ്രസാണ് ഉത്തരവാദികള്‍ എന്ന് മോദി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി രാജ്യത്തെ ജനങ്ങളോട് കള്ളം പറയുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 22 ലക്ഷം ഒഴിവുകളില്‍ സര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുവെന്നും, അത് കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും രാഹുല്‍ ആരോപിച്ചു. റായ്ബറേലിയില്‍ മെയ് ആറിനാണ് വോട്ടെടുപ്പ് നടക്കുക.