ന്യൂഡല്‍ഹി: സ്വദേശിയായാലും വിദേശിയായാലും ആരുടേയും മനുഷ്യാവകാശം ലംഘിക്കരുതെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമൻ റൈറ്റ് ഇനീഷിയേറ്റീവ് ഡയറക്ടറും എഴുത്തുകാരനുമായ സഞ്ജോയ് ഹസാരിക. ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഇ ടി വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ പട്ടിക: ആരുടേയും മനുഷ്യാവകാശം ലംഘിക്കരുതെന്ന് സഞ്ജോയ് ഹസാരിക - എൻ.ആര്‍.സിയുടെ പേരില്‍ ആരുടേയും മനുഷ്യാവകാശം ലംഘിക്കരുത് :സഞ്ജോയ് ഹസാരിക.
അനിയന്ത്രിതമായ കുടിയേറ്റം തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ഹസാരിക. പട്ടിക ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കില്ല.
![ദേശീയ പൗരത്വ പട്ടിക: ആരുടേയും മനുഷ്യാവകാശം ലംഘിക്കരുതെന്ന് സഞ്ജോയ് ഹസാരിക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4303053-725-4303053-1567271459877.jpg)
അനിയന്ത്രിതമായ കുടിയേറ്റം തടയാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ആര്‍ക്കും ഒരാളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുള്ള എല്ലാവര്‍ക്കും മനുഷ്യാവകാശമുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളെ ആസ്‌പദമാക്കി നിരവധി പുസ്തകങ്ങള്‍ ഹസാരിക എഴുതിയിട്ടുണ്ട്. ദേശീയ പൗരത്വ പട്ടികയുടെ പ്രസിദ്ധീകരണം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. അതിക്രമിച്ചുകടക്കുന്നവരെ അതിർത്തിയിൽ തന്നെ തടയണമെന്ന് ഹസാരിക വ്യക്തമാക്കുന്നു.
1985 ലെ അസം ഉടമ്പടി നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണ് എന്‍ആര്‍സി. അതിന്‍റെ പരിണിത ഫലങ്ങള്‍ ഇവിടെ ഇപ്പോള്‍ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു. നാഗാലാന്‍റിലെ ജനങ്ങളെ സംരക്ഷിക്കാനായി ആര്‍ട്ടിക്കിള്‍ 371 (എ) പ്രകാരമുള്ള നിയമ സംവിധാനമുണ്ട്. സമാന രീതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇതുണ്ടെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.