ബലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാനിലെ സൈനികര്‍ക്കും പ്രദേശവാസികള്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ബിജെപി യുടെ മഹിള മോര്‍ച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 40 സൈനികരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് ബലക്കോട്ടില്‍ ആക്രമണം നടത്തിയത്. മുംബൈ ആക്രമണം നടന്നതിന് ശേഷം പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കാത്തതില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി സുഷമ സ്വരാജ് വിമര്‍ശിച്ചു.
ബലാകോട്ട് ആര്‍ക്കും അപകടം സംഭവിച്ചില്ലെന്ന് സുഷമ സ്വരാജ്
"ഇന്ത്യ ചെറുത്തു നില്‍പ്പിന്‍റെ ഭാഗമായാണ് ബലാകോട്ടില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചത്"
സുഷ്മ സ്വരാജ്
വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പതോളം പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. എന്നിട്ടും പാകിസ്ഥാനെ ഒറ്റപ്പെടുത്താതെ കോണ്‍ഗ്രസ് നിശബ്ദമായിരുന്നുയെന്നും സുഷ്മ സ്വരാജ് ആരോപിച്ചു. ബിജെപി സര്‍ക്കാരിന്‍റെ വിദേശ നയങ്ങള്‍ കാരണമാണ് അബുദാബിയില്‍ ഇസ്ലാമിക് സഹകരണ പ്രസ്ഥാനത്തില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കാന്‍ കഴിഞ്ഞതെന്നും സുഷമ സ്വരാജ് അവകാശപ്പെട്ടു.