ഷിംല:പൗരത്വ ഭേദഗതിയുടെ പേരിൽ രാജ്യത്ത് നിന്ന് ആരെയും പുറത്താക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതിയുടെ വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് നിന്ന് ആരെയും പുറത്താക്കില്ലെന്ന് അമിത് ഷാ - CAA
പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിം ന്യൂനപക്ഷങ്ങളെ പുറത്താക്കുമെന്ന് കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അമിത് ഷാ
No one will be stripped of citizenship: Shah
പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിം ന്യൂനപക്ഷങ്ങളെ പുറത്താക്കുമെന്ന് കോൺഗ്രസ്സും കൂട്ടാളികളും ചേർന്ന് പ്രചരിപ്പിക്കയാണെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ഏതെങ്കിലും വരിയില്‍ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോയെന്നും അത് തെളിയിക്കാന്‍ താൻ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥയാണ് നിയമത്തിലുള്ളതെന്നും ഷാ വ്യക്തമാക്കി.