ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി വാദ്ര. വാരാദ്യ ലോക്ക് ഡൗണ്‍ ബേബി പാക്കിന്‍റെ യുക്തി ആര്‍ക്കും മനസിലായിട്ടില്ലെന്നും പോരായ്‌മകള്‍ മറച്ചുവെക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ പ്രഖ്യാപിച്ച 55 മണിക്കൂര്‍ ലോക്ക് ഡൗണ്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിന് അവസാനിച്ചിരുന്നു. വാരാദ്യ ലോക്ക് ഡൗണ്‍ ബേബി പാക്കെന്നാണ് പ്രിയങ്ക ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. യുപിയില്‍ ജൂലായ് 10 ന് 1347 കൊവിഡ് കേസുകളും ജൂലായ് 11ന് 1403 കേസുകളും ജൂലായ് 12 ന് 1388 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തുവെന്നും പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു. ആര്‍ക്കും വാരാദ്യ ലോക്ക് ഡൗണ്‍ ബേബി പാക്കിന്‍റെ യുക്തി ഇതുവരെ മനസിലായില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി - ലോക്ക് ഡൗണ്‍
ഉത്തര്‍പ്രദേശില്‍ പ്രഖ്യാപിച്ച 55 മണിക്കൂര്‍ ലോക്ക് ഡൗണ്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിന് അവസാനിച്ചിരുന്നു. വാരാദ്യ ലോക്ക് ഡൗണ്‍ ബേബി പാക്കിന്‍റെ യുക്തി ആര്‍ക്കും മനസിലായിട്ടില്ലെന്നും പോരായ്‌മകള്‍ മറച്ചുവെക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായാറാഴ്‌ച പ്രഖ്യാപിച്ചിരുന്നു. എല്ലാ ചന്തകളും തിങ്കള്‍ മുതല്‍ വെള്ളി വരെ തുറക്കുമെന്നും വാരാദ്യങ്ങളില്‍ അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കാണ്‍പൂര്‍, വാരാണസി, ബാലിയ, ഖുശിനഗര്‍, ദിയോറിയ എന്നിവിടങ്ങളില്‍ കൊവിഡ് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 36,476 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23,334 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 934 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്.