ഭോപാല്‍:രാഹുല്‍ ഗാന്ധിക്കെതിരായ കപില്‍ സിബലിന്‍റെ വിവാദ ട്വീറ്റില്‍ വിമര്‍ശനങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസിനകത്തും എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ ബിജെപിയും വിഷയത്തില്‍ ഇടപെട്ട് തുടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
കോണ്‍ഗ്രസിനെ രക്ഷിക്കാൻ ആര്‍ക്കും കഴിയില്ലെന്ന് ശിവരാജ് സിങ് ചൗഹാൻ - രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍
പാര്‍ട്ടിക്ക് സ്ഥിരമായി ഒരു അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട ഗുലാം നബി ആസാദിനും, കപില്‍ സിബലിനും ബിജെപി ബന്ധമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് സ്ഥിരമായി ഒരു അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട ഗുലാം നബി ആസാദിനും, കപില്‍ സിബലിനും ബിജെപി ബന്ധമുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത്തരം നിലപാടുകളുള്ള പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് ചൗഹാൻ തുറന്നടിച്ചു. സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്ക് ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടെന്ന് രാഹുല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു ഇതിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് സിബല്‍ രംഗത്തെത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കപില്‍ സിബല്‍ ട്വീറ്റ് പിന്‍വലിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ അത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ് പിന്‍വലിച്ചത്. കപില്‍ സിബല്‍ ഉള്‍പ്പെടെ 23 നേതാക്കളാണ് പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടത്. ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ സ്ഥാനം രാജി വയ്ക്കാന്‍ ഗുലാം നബി ആസാദ് സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.