ലക്‌നൗ: കുറ്റകൃത്യങ്ങളില്ലാത്ത നാട് ദൈവത്തിന് പോലും വാഗ്‌ദാനം ചെയ്യാനാകില്ലെന്ന് ഉത്തർപ്രദേശ് മന്ത്രി രൺവേന്ദ്ര പ്രതാപ് സിങ്. ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിന്ന് കുറ്റകൃത്യങ്ങൾ നൂറ് ശതമാനം ഇല്ലാതാക്കാനാകുമെന്ന് കരുതുന്നില്ല. അതേസമയം ഇരകൾക്ക് നീതി ഉറപ്പാക്കാനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നല്‍കാനും സര്‍ക്കാരിന് കഴിയുമെന്നും രൺവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
കുറ്റകൃത്യങ്ങളില്ലാത്ത നാട് ദൈവത്തിന് പോലും വാഗ്‌ദാനം ചെയ്യാനാകില്ലെന്ന് ഉത്തർപ്രദേശ് മന്ത്രി - UP minister on rapes
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കഴിഞ്ഞദിവസം പ്രതികൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചിരുന്നു
രൺവേന്ദ്ര പ്രതാപ് സിങ്
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം പ്രതികൾ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ലക്‌നൗ ആശുപത്രിയിലും പിന്നീട് ഡല്‍ഹിയിലേക്കും മാറ്റി. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.