മുംബൈ:ഭീമാ കോറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് (എൽഗാർ പരിഷത്ത് കേസ്) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. കേസ് എൻഐഎയെ ഏൽപിക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് എതിർപ്പില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് കുമാർ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേന്ദ്രത്തിന്‍റെ തീരുമാനത്തെ വിമർശിച്ചു. അന്വേഷണത്തിൽ ഇടപെടാന്‍ കേന്ദ്ര സർക്കാരിന് എല്ലാ അവകാശങ്ങളുമുണ്ടെന്നും അന്വേഷണം എൻഐഎക്ക് കൈമാറുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിനെ ബോധിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻസിപി മേധാവി ശരദ് പവാർ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് കേസ് എൻഐഎക്ക് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.