പരാ ഗ്രാമത്തില്‍ ടാക്‌സ്; അനുമതി നല്‍കിയിട്ടിലെന്ന് ഗോവ ടൂറിസം മന്ത്രി - ടൂറിസം മന്ത്രി മനോഹര്‍ അജ്‌ഗാവോങ്കര്‍
പരായില്‍ ടാക്‌സ് ചുമത്തിയതിനെപ്പറ്റി ടൂറിസം വിഭാഗം അന്വേഷിക്കുമെന്ന് ടൂറിസം മന്ത്രി മനോഹര്‍ അജ്‌ഗാവോങ്കര്‍ പറഞ്ഞു
പനാജി : പരാ ഗ്രാമത്തില്‍ ഫോട്ടോഗ്രഫിക്ക് സ്വച്ഛ്‌ത ടാക്‌സ് ചുമത്തുന്നതിന് അനുമതി നല്‍കിയിട്ടിലെന്ന് ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്‌ഗാവോങ്കര്‍. മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറുടെ പൂര്‍വിക ഗ്രാമമായ പരായില്‍ ടാക്‌സ് ചുമത്തിയതിനെപ്പറ്റി ടൂറിസം വിഭാഗം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാ ഗ്രാമത്തില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ഷൂട്ട് ചെയ്യുന്നതിനും ടാക്‌സ് ചുമത്തിയിട്ടുണ്ടെന്ന വിവരം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. ഏതെങ്കിലും പഞ്ചായത്തുകൾ ഇങ്ങനെ സ്വന്തമായി ടാക്‌സ് ചുമത്താന്‍ ആരംഭിച്ച് കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിന്‍റെ ടൂറിസം സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.